മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സിന്റെ പ്രതിഷേധം

60

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ പിണറായി വിജയൻ രാജിവെക്കണമെന്നും കേസ് ദേശീയ ഏജൻസികൾ അന്വേഷിക്കുന്നതോടൊപ്പം, മുഖ്യമന്ത്രി യുടെ ഓഫീസിന്റെ പങ്കും അന്യഷിക്കണമെന്നും, ഇരിങ്ങാലക്കുട എം എൽ എ പിന്തുണ പിൻവലിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട്, മഹിളാ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃ ത്വത്തിൽ, രാവിലെ 10മണിക്ക് ഇരിങ്ങാലക്കുട രാജീവ്‌ഗാന്ധി മന്ദിരത്തിൽനിന്ന് (കോൺഗ്രസ്‌ പാർട്ടി ഓഫീസിൽ നിന്ന്)കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട്, ആരംഭിച്ച പ്രതിഷേധ പ്രകടനം, ബസ് സ്റ്റാൻഡ് പരിസരത്തുഇരിങ്ങാലക്കുട മഹിളാ നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡിന്റെ അധ്യക്ഷതയിൽ നിൽപ്പ് സമരത്തോട് കൂടി സമാപിച്ചു. മുഖ്യ പ്രഭാഷണം രാജലക്ഷ്മി കുറുമത് (കാട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ) നടത്തി. ശാരദ വിശ്വനപരൻ, സിന്ധു അജയൻ, ആനി തോമസ്, ഹാജിറ ഗീത, ആമിനാ, നീതു മണികണ്ഠൻ, നിഷാ ഹരിദാസ് എന്നിവർ സംസാരിച്ചു.

Advertisement