വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

116

ഇരിങ്ങാലക്കുട :കടുപ്പശേരി, വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങിൽ തെങ്ങിൻ തൈ വിതരണം നടത്തി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിതസുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീഅനിൽകുമാർ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.എസ്.സുരേഷ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആമിനഅബ്ദുൾകാദർ, വാർഡ് മെമ്പർ ഷീജഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ വി.ധന്യ പദ്ധതികൾ വിശദീകരിച്ചു എം.കെ.ഉണ്ണി സ്വാഗതവും ടി.വി.വിജു നന്ദിയും പറഞ്ഞു. കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ മുതലായവർ പങ്കെടുത്തു.

Advertisement