ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി

104
Advertisement

ഇരിങ്ങാലക്കുട:ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി പാവപ്പെട്ടവിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റ് നൽകി. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽസെക്രട്ടറി അസറുദീൻ കളക്കാട്ടിന്റെ നേതൃത്വത്തിൽ നാഷ്ണൽ ഹയർ സെക്കണ്ടറിസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ നൽകിയത്. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് കിരൺ, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ,അജയ് മേനോൻ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് റയ്ഹാൻ ഷെഗീർ എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജർ രുഗ്മണി രാമചന്ദ്രൻ, വി.പി.ആർ മേനോൻ , ഹെഡ്മിസ്ട്രസ്സ് ശ്രീമതി കാഞ്ചന ടീച്ചർ മറ്റു അദ്ധ്യാപകർ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement