ഇരിങ്ങാലക്കുട : മതജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ലെന്നും ഈശ്വരനില്‍ ആശ്രയിക്കുന്നവര്‍ക്ക് എല്ലാം നന്മയായി ഭവിക്കുമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ മതബോധന വര്‍ഷാരംഭം ഓണ്‍ലൈന്‍ വഴിയായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ‘ഗുരുദര്‍ശനം ജീവിതപ്രതിസന്ധികളില്‍’ എന്ന ആപ്തവാക്യത്തോടെ ഈ വര്‍ഷത്തെ മതബോധന ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് ദൈവാലയത്തില്‍ ഒരുമിച്ചു കൂടാന്‍ സാധിക്കാത്ത ഈ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയായി ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രൂപത മതബോധന ഡയറക്ടര്‍ റവ. ഫാ. ടോം മാളിയേക്കലിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ഡയറക്ടര്‍ റവ. ഫാ. ടോം മാളിയേക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. റിജോയ് പഴയാറ്റില്‍, സമര്‍പ്പിത പ്രതിനിധി സിസ്റ്റര്‍ ലിസ്യു മരിയ, അധ്യാപക പ്രതിനിധി റോബിന്‍ ഫ്രാന്‍സിസ് കട്ടിലപീടിക, വിദ്യാര്‍ഥി പ്രതിനിധി സെറിന്‍ മരിയ, മാതാപിതാക്കളുടെ പ്രതിനിധി തോമസ് മഞ്ഞളി എന്നിവര്‍ തിരികള്‍ തെളിച്ചു. രൂപതയില്‍ 147 മതബോധന യൂണിറ്റുകളിലായി 37,000 വിദ്യാര്‍ഥികള്‍ വിശ്വാസപരിശീലനം നേടുന്നുണ്ട്. 3500 ലധികം അധ്യാപകര്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി സൗജന്യ സേവനം നല്‍കുന്നു.സിസ്റ്റേഴ്‌സിന്റെയും വൈദിക വിദ്യാര്‍ഥികളുടെയും സഹായവും ലഭിക്കുന്നുണ്ട്.
മതജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ല :ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
Advertisement