ഇരിങ്ങാലക്കുട:കോവിഡ്-19 പരിശോധനക്ക് ആശുപത്രികളിൽ എത്തിച്ചേരുന്നവർക്കു കൃത്യമായി നിർദ്ദേശങ്ങൾ നൽകി വഴികാട്ടാൻ റോബോട്ടിനെ വികസിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്.കണ്ണൂർ ജില്ലയിലെ കോവിഡ് ട്രീറ്റമെന്റ് നോഡൽ ഓഫീസർ ആയ ഡോ. അജിത് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം ലഘു കരിക്കാണും രോഗം സംശയിക്കുന്ന വരുമായുള്ള സമ്പർക്കം കുറയ്ക്കാനും ഉപകരിക്കുന്ന ഇത്തരമൊരു റോബോട്ട് വികസിപ്പിച്ചത്. കോ വി ഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് കൃത്യമായും വ്യക്തമായും മലയാളത്തിൽ നിർദ്ദേശങ്ങൾ നൽകുന്ന വിധത്തിൽ ആണ് ഇതിന്റെ രൂപ കൽപ്പന. ഭാവിയിൽ മറ്റു സാക്രമിക രോഗങ്ങൾ ഉണ്ടാകുകയാണെങ്കിൽ അപ്പോൾ ഉപയോഗിക്കാൻ കഴിയുംവിധം നിർദ്ദേശങ്ങൾ എളുപ്പത്തിൽ പുനക്രമീകരിക്കാൻ സാധിക്കും എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. പ്രശസ്ത ചലചിത്രതാരം സന്തോഷ് കീഴാറ്റൂർ ആണ് റോബോട്ടി ന് ശബ്‌ദം നൽകിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കോവി ഡ് രോഗികളെ ചികിത്സിച്ചു ഭേദം ആക്കിയതും ഏറ്റവുമധികം പരിശോധനകൾ നടത്തികൊണ്ടിരിക്കുന്ന തുമായ ആസ്പത്രികളിൽ ഒന്നായ കണ്ണൂർ മെഡിക്കൽ കോളേജിൽ ഇന്നലെ ധ്വനി എന്നു നാമകരണം ചെയ്തിട്ടുള്ള റോബോട്ടിൻ്റെ ലോഞ്ചിംഗ് നടത്തി പ്രവർത്തനം ആരംഭിച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ റോബോട്ടിക്സ് ക്ലബും, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗവും, ഇൻഡസ്ട്രിയൽ പാർട്ണർ ആയ സൃഷ്ടി റോബോട്ടിക്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ചേർന്നാണ് റോബോട്ട് വികസിപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തർക്കു സഹായകരമായ ഇത്തരം റോബോട്ടുകൾ സംസ്ഥാനത്തെ മറ്റു കോവിഡ് സെന്ററുകൾക്ക് വികസിപ്പിച്ചു നൽകാനുള്ള ശ്രമത്തിലാണ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് . കൂടുതൽ വിവരങ്ങൾക്ക് ഫോൺ :8921171940.
കോവിഡ്-19 പരിശോധനക്ക് എത്തുന്നവർക്ക് വഴികാട്ടാൻ ധ്വനി റോബോട്ടുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്
Advertisement