കോവിഡ് 19 കാലം സര്‍ഗ്ഗാത്മകമാക്കാന്‍ പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി രംഗത്ത്

പട്ടേപ്പാടം: കോവിഡ് 19 കാലം സര്‍ഗ്ഗാത്മകമാക്കാന്‍ പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി രംഗത്ത്. കുട്ടികളില്‍ കോവിഡ് കാലത്തെ ഒറ്റപ്പെടലിന്റെ വിരസതയും പിരിമുറുക്കവും അകറ്റാന്‍ ലൈബ്രറി പ്രവര്‍ത്തക സമിതി കര്‍മ്മപരിപാടികളാവിഷ്‌കരിച്ചു. മാസ്‌ക്കും കയ്യുറകളും ധരിച്ച മൂന്നില്‍ കൂടാത്ത ലൈബ്രറി പ്രവര്‍ത്തകര്‍ ബാലവേദിയിലെ അംഗങ്ങളായ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് മാസ്‌ക്കുകളും തൂവാലകളും ഹാന്റ് വാഷ് സാമഗ്രികളും മറ്റും കൈമാറും. വായിക്കാന്‍ പുസ്തകങ്ങളും കൊടുക്കും.മുറ്റത്ത് നടാന്‍ പച്ചക്കറിവിത്തുകളും പൂവിത്തുകളും കുട്ടികള്‍ക്ക് നല്കും. അവരോടൊപ്പം പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും കുറേനേരം ചെലവഴിക്കും.കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ പിന്‍ വലിക്കുന്നതുവരെ സന്ദര്‍ശനം തുടരും.ലൈബ്രറിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കുവേണ്ടി ഒരോ വീട്ടിലും ലളിതമായ കോലായ സദസ്സുകളും സര്‍ഗ്ഗാത്മക സംവാദങ്ങളും സംഘടിപ്പിക്കുവാനും ലൈബ്രറി തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി രമിത സുധീന്ദ്രന്‍ പറഞ്ഞു..

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img