ഇരിങ്ങാലക്കുട : സമുദായ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ജാതിയും മതവും നോക്കി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച നേതാവാണ് പി.കെ.ചാത്തന്‍ മാസ്റ്ററെന്ന് മുന്‍ എം പി.സി.എന്‍ ജയദേവന്‍ അഭിപ്രായപ്പെട്ടു. കേരള പുലയര്‍ മഹാസഭയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ചാത്തന്‍ മാസ്റ്ററുടെ സ്മൃതിക കുടീരത്തില്‍ നിന്ന് ആരംഭിച്ച ദീപശീഖ പ്രയാണത്തിന്റെ ഉല്‍ഘാടന പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്യ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാത്തന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ നിന്ന് മഹാസഭയുടെ സംസ്ഥാന പ്രസിഡണ്ട് വി. ശ്രീധരന്‍ തെളിയിച്ച ദീപശിഖ ചാത്തന്‍ മാസ്റ്ററോടൊത്ത് പ്രവര്‍ത്തിച്ച ജി.കെ. കാളികുട്ടിയുടെ കയ്യില്‍ നിന്ന് യൂത്ത് മൂവ് മെന്റ് സംസ്ഥാന പ്രസിഡണ്ട് സുഭാഷ് എസ് കല്ലടയും, മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സുനന്ദ രാജനും ചേര്‍ന്ന് ഏറ്റ് വാങ്ങി. മാപ്രാണത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സുഭാഷ് എസ് കല്ലട അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, സംഘടനാ സെക്രട്ടറി പി.കെ.രാജന്‍, പ്രസിഡണ്ട് വി ശ്രീധരന്‍, കെ.പി.വൈഎം സംസ്ഥാന സെക്രട്ടറി പ്രശോഭ് ഞാവേലി, മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.ജെ സുജാത. ഖജാന്‍ജി ലൈല ചന്ദ്രന്‍, അരുണ്‍ ഗോപി. എന്നിവര്‍ സംസാരിച്ചു. സുനന്ദ രാജന്‍ സ്വാഗതവും, വി എസ്.ആശുദോഷ് നന്ദിയും പറഞ്ഞു.
ജാതിയും മതവും നോക്കാത്ത നേതാവായിരുന്നു ചാത്തന്‍ മാസ്റ്റര്‍. സി.എന്‍.ജയദേവന്‍.
Advertisement