നിശ്ചലസമരം നടത്തി

64

വെള്ളാങ്ങല്ലൂര്‍: ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണത്തുകുന്നില്‍ നിശ്ചല സമരം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ഇ.വി.സജീവ്, കമാല്‍ കാട്ടകത്ത്, ധര്‍മ്മജന്‍ വില്ലാടത്ത്, വി.എസ്.അരുണ്‍രാജ്, നസീമ നാസര്‍, കാശി വിശ്വനാഥന്‍, മല്ലിക ആനന്ദന്‍, മണി മോഹന്‍ദാസ്, ആലീസ് തോമസ്,ആമിനാബി, സി.കെ.റാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement