ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ വി.സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ 2020 ഫെബ്രുവരി 1,2,3 തിയ്യതികളില്‍ നടക്കും. തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവര്‍ത്തികള്‍ കൂടി ചെയ്തു വരുന്നു. പോയ വര്‍ഷം ഇടവകയിലെ ഭവന രഹിതര്‍ക്ക് വീടുകള്‍ നല്‍കിയെങ്കില്‍ ഏവര്‍ക്കും മാതൃകയായി 2020 മുതല്‍ ‘സാന്ത്വനം’ എന്ന പേരില്‍ സഹായ ഫണ്ട് സ്വരൂപിക്കുകയും ഇടവക ആഘോഷങ്ങളുടെ നിശ്ചിത വിഹിതമായ 10% മാറ്റിവെച്ച് വേദനിക്കുന്നവര്‍ക്ക് ആശ്വാസമാകുവാന്‍ തീരുമാനിച്ചു. തിരുനാളിന് ജനുവരി 30 ന് രാവിലെ 6.30 കൊടിയേറും. 31 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ദീപാലങ്കാര സ്വീച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 6.30 വിശുദ്ധ കുര്‍ബ്ബാനയും 10മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് ഡോ.ലാസര്‍ കുററിക്കാടന്‍ നേതൃത്വം നല്‍കും. 4.30 ന് വി.കുര്‍ബ്ബാനയെ തുടര്‍ന്ന് പ്രദര്‍ക്ഷിണവും, കുര്‍ബ്ബാനയുടെ ആശീര്‍വാദവും, ആകാശപൂരവും ഉണ്ടായിരിക്കും. ഫെബ്രുവരി 3 ന് കെസിവൈഎംന്റെ നേതൃത്വത്തില്‍ അങ്ങാടി അമ്പും, ഫെബ്രുവരി 8 ന് ശനിയാഴ്ച പത്മശ്രീ തിലകന്റെ അക്ഷരജ്വാല അമ്പലപ്പുഴ അവതരിപ്പിക്കുന്ന ‘വേറിട്ട കാഴ്ചകള്‍’ എന്ന നാടകവുംപിണ്ടി മത്സരത്തിനും, ഫോട്ടോഗ്രാഫി മത്സരത്തിനും 3333, 2222, 1111 എന്നീ ക്രമത്തിലാണ് സമ്മാനങ്ങള്‍നല്‍കുക എന്ന ജനറല്‍ കണ്‍വീനര്‍ പോള്‍ കൊടിയന്‍ , വികാരി ആന്റോ പാണാടന്‍, സപ്ലിമെന്റ് കണ്‍വീനര്‍ ജോര്‍ജ്ജ് കോലങ്കണ്ണി, ട്രസ്റ്റി ജോര്‍ജ്ജ് കാടുകുറ്റിപറമ്പില്‍, പാട്രിക് തൊമ്മാന എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സാന്ത്വന സ്പര്‍ശവുമായി അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ തിരുനാള്‍
Advertisement