നാട്ടിക ബീച്ച് ഫെസ്റ്റില്‍ മികവ് തെളിയിച്ച് അവിട്ടത്തൂര്‍ സ്‌കൂളിലെ ചുണകുട്ടികള്‍

295
Advertisement

ഇരിങ്ങാലക്കുട : നാട്ടിക ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് ഫ്‌ളഡ് ലൈറ്റില്‍ നടത്തിയ വനിതാ ഫുട്‌ബോള്‍ മത്സരം കാണികളില്‍ ആവേശമുണര്‍ത്തി. മുന്‍ സന്തോഷ്ട്രോഫി താരവും റിട്ട. പോലീസ് ഓഫീസറുമായ തോമസ് കാട്ടൂക്കാരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. തോമസ് കാട്ടൂക്കാരന്റെ പരിശീലനത്തിലുള്ള അവിട്ടത്തൂര്‍ എല്‍ ബി എസ് എം എച്ച് എസ് എസിലെ കുട്ടികളാണ് വിജയികളായത്. സെന്റ് അഗസ്റ്റിന്‍ കുട്ടനെല്ലൂരിനെയും, ഡോണ്‍ബോസ്‌കോ കോളേജ് മണ്ണുത്തിയെയും തോല്‍പിച്ചാണ് ഫൈനലിലേക്കെത്തിയത്. തുടര്‍ന്ന് ഫൈനലില്‍,എഫ് സി കുട്ടനെല്ലൂരിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തോല്പിച്ച് എല്‍ ബി എസ് എമ്മിലെ പുലിക്കുട്ടികള്‍ ജേതാക്കളാകുകയും പ്രൈസ് മണിയും ട്രോഫിയും സ്വന്തമാക്കുകയും ചെയ്തു. മികച്ച താരത്തിനുള്ള ട്രോഫി അലീന ടോണി സ്വന്തമാക്കി.

Advertisement