ജനകീയ സേവനങ്ങള്‍ക്ക് ഇ-ഹെല്‍പ്പ് ഡെസ്‌കുമായി സ്മാര്‍ട്ട് പുല്ലൂര്‍

144

പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സഹകരണ ഇ-ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.  പഞ്ചായത്ത്, വില്ലേജ്, കൃഷി ഭവൻ, ബാങ്കിങ്, ടെലിഫോൺ, ടിക്കറ്റ് റിസർവേഷൻ തുടങ്ങി വിവിധ മേഖലകളിലെ 50ല്‍പരം സേവനങ്ങളുടെ ഓണ്‍ലൈന്‍ സഹായമാണ് ഈ  കേന്ദ്രത്തിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകുക. ഇ-ഹെല്‍പ്പ്ഡെസ്‌ക് സോഫ്റ്റ്‌വെയർ ബാങ്കിന്റെ സഹകാരികൂടിയായി ഹൊസ്സൂര്‍ രൂപതാബിഷപ്പ് മാര്‍.ജോബി പൊഴോലിപറമ്പിലും, പൊതുയോഗം പ്രൊഫ.കെ. യു.അരുണന്‍ എം.ല്‍.എ. യും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  സരിത സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.പ്രശാന്ത്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗംഗാദേവി  സുനില്‍കുമാര്‍ ,അജിത രാജന്‍ പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത് ,കവിത ബിജു എന്നിവരും ഭരണസമിതി അംഗങ്ങളായ ശശി ടി.കെ., രാജേഷ് പി. വി., ഷീല ജയരാജ്, രാധ സുബ്രന്‍, വാസന്തി അനില്‍കുമാര്‍, തോമാസ് കാട്ടൂക്കാരന്‍, അനൂപ് പായമ്മല്‍, സുജാത മുരളി, അനീഷ് നമ്പ്യാരുവീട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി സ്വപ്ന സി.എസ് നന്ദിയും പറഞ്ഞു. ബാങ്കിന്റെ ഒന്നാം നിലയിലാണ് സഹകരണ ഇ-ജനസേവനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

Advertisement