കാറില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ പിടികൂടി

1175
Advertisement

ഇരിഞ്ഞാലക്കുട – പൊറത്തിശ്ശേരിയില്‍ നിന്നും വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ പിടികൂടി കേസ്സെടുത്തു.പൊറത്തിശ്ശേരി സ്വദേശിയായ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ Duke പ്രവീണ്‍ എന്നു വിളിക്കുന്ന പ്രവീണ്‍, നെടും തേടത്ത് വേണു മകന്‍ വിജേഷ്, ചെമ്മണ്ട കളരിക്കല്‍ ആനന്ദന്‍ മകന്‍ അഖില്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുടയിലെ കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇരിഞ്ഞാലക്കുട റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെകര്‍ M . R മനോജ് ,പ്രിവന്റീവ് ഓഫീസര്‍മാരായ P.R. അനുകമാര്‍, വിന്നി സിമേതി, ജയദേവന്‍, ദിബോസ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജയന്‍ ,ബിന്ദു രാജ്, വത്സന്‍, അജിത്ത് കുമാര്‍ , ജോസഫ്, പോള്‍സണ്‍, വനിതാ CEO പിങ്കി മോഹന്‍ദാസ് എന്നിവരാണ് ഇവരെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ ടി സ്ഥലങ്ങളില്‍ കറച്ചു ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.

Advertisement