റോഡ് സുരക്ഷാ ബോധവത്കരണം നടത്തി

71

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്‌കൗട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. തൃശ്ശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഷാജി മാധവന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍, സനീഷ് ടി പി. എന്നിവര്‍ ക്ലാസ്സ് നയിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ എ വി. രാജേഷ്, ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, സ്‌കൗട്ട് മാസ്റ്റര്‍ ബിബി പി. എല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടത്തിയ റോഡ് സുരക്ഷാ ബോധവത്കരണ സൈക്കിള്‍ റാലി ആര്‍ടിഒ ഫ്‌ളാഗ് ഓഫ് ചെയ്തു.

Advertisement