സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി

46

കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അമല ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മനോരമ ന്യൂസ്, കല്യാണ്‍ ജ്വല്ലേഴ്‌സ് എന്നിവരോടൊപ്പം ചേര്‍ന്ന് സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും മാപ്രാണത്തുള്ള ബാങ്കിന്റെ പുതിയ കെട്ടിടത്തില്‍ വെച്ച് നടത്തപ്പെട്ടു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ബഹു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അമല ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. തോമസ് വാഴക്കാല CMI, ഡോ. സിസ്റ്റര്‍ കാതറിന്‍ CMC, ഡോ. ഷൈലജ, ഡോ. ഗായത്രി, ഡോ. റിയ, ഡോ. താരിക്, ഡോ. സുഹാന എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘമാണ് ഈ പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. 10-ാം വാര്‍ഡ് കൗണ്‍സിലര്‍ പി.വി. പ്രജീഷ് ആശംസകള്‍ നേര്‍ന്നു. ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍ സ്വാഗതവും, ബാങ്ക് ഡയറക്ടര്‍ എം.ബി ദിനേഷ് നന്ദിയും പറഞ്ഞു. 200ലധികം പേര്‍ക്ക് സൗജന്യപരിശോധനയും സൗജന്യമരുന്ന് വിതരണവും നടത്തി.

Advertisement