ബൈപ്പാസില്‍ വഴിവിളക്കുകള്‍ മിഴിതുറന്നു

102

ഇരിങ്ങാലക്കുട : ബൈപാസ്‌ റോഡ് പൊതു ജനങ്ങള്‍ക്ക് തുറന്ന്‌ കൊടുത്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റോഡില്‍ വെളിച്ചമില്ലാത്തതില്‍ ഏറെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഫലം കണ്ടു. ബൈപാസ് റോഡില്‍ സ്ഥാപിച്ചിരുന്ന വഴിവിളക്കുകള്‍ പ്രകാശിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മാര്‍ച്ചിലാണ് 20 ലക്ഷം രൂപ ചിലവഴിച്ച് 21 എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കുരിയന്‍ ജോസഫ്, അബ്ദുള്‍ ബഷീര്‍, ബിജു ലാസര്‍, മീനാക്ഷി ജോഷി, വത്സലാ ശശി, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബേബി ജോസ് കാട്ട്‌ല, ഫിലോമിന ജോയ്, മറ്റ് കൗണ്‍സിലര്‍മാര്‍, നഗരസഭ എഞ്ചിനിയര്‍ രാജ്, സെക്രട്ടറി അരുണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement