ക്രൈസ്റ്റ് വിദ്യാനികേതന്‍ 18-ാം വാര്‍ഷികം ആഘോഷിച്ചു

53
Advertisement

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ പതിനെട്ടാം വാര്‍ഷികം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് സമുചിതമായി ആഘോഷിച്ചു. ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന ആഘോഷ സമ്മേളനം ബാംഗ്ലൂര്‍ ക്രൈസ്റ്റ് അക്കാഡമി പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ജോയ്‌സ് എലുവത്തിങ്കല്‍ സി.എം.ഐ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് വിദ്യാനികേതന്‍ മാനേജര്‍ റവ. ഫാ. ജേക്കബ് ഞെരിഞാംപ്പിള്ളി സി. എം. ഐ അധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സണ്ണി പുന്നേലിപ്പറമ്പില്‍ സി. എം. ഐ സ്വാഗതം ആശംസിച്ചു. പി. ടി. ഡബ്‌ളിയു.എ പ്രസിഡന്റ് ജെയ്‌സന്‍ പാറേക്കാടന്‍, സ്റ്റാഫ് സെക്രട്ടറി ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ ആശംസകളും സ്‌കൂള്‍ ഹെഡ് ബോയ് സഹല്‍ മാലിക് നന്ദിയും അര്‍പ്പിച്ചു. പഠന പാഠ്യേതര വിഷയങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരസമര്‍പ്പണവും തദവസരത്തില്‍ നല്‍കി. പരിവര്‍ത്തന്‍ എന്ന ആശയത്തെ കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാലയത്തിലെ 850-ാളം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദൃശ്യവിസ്മയം ആഘോഷരാവിനെ അവിസ്മരണീയമാക്കി.