ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്കും മലപ്പുറത്തേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നിന്നുള്ള മൂന്നാമത്തെ ലോഡ് സാധന സാമഗ്രികള്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. എം.എല്‍.എ പ്രൊഫ.കെ.യു. അരുണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹന്‍, വി.എം.കമറുദ്ദീന്‍, ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, വിഷ്ണുപ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Advertisement