നിലമ്പൂരിന് കൈത്താങ്ങായി MyIJK

206
Advertisement

ഇരിങ്ങാലക്കുട : പ്രളയവും ഉരുള്‍ പൊട്ടലും മൂലം ദുരിതത്തിലായ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കുള്ള ആവശ്യ വസ്തുക്കളും പലവ്യജ്ഞനങ്ങളും ശുചീകരണ സാധനങ്ങളും ആയി രണ്ടാമത്തെ ലോഡ് നിലമ്പൂരിലെ മമ്പാട് ചാലിയാര്‍ പുഴയുടെ തീരത്തുള്ള നൂറിലധികം കുടുംബങ്ങള്‍ക്ക് നേരിട്ട് നല്‍കുകയുണ്ടായി. നിരവധി സുമനസ്സുകളില്‍ നിന്നുമാണ് വസ്തുക്കള്‍ ശേഖരിച്ചത്. ആദ്യത്തെ ലോഡ് ടീം ആന വണ്ടി ഗ്രൂപ്പുമായി സഹകരിച്ചാണ് ചെയ്തത് . MyIJK യുടെ നേതൃത്വത്തില്‍ മൂന്നാമത്തെ ലോഡ് നേരിട്ട് വീടുകളില്‍ വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് MyIJK Admins നേതൃത്വം നല്‍കി.

Advertisement