Thursday, October 30, 2025
30.9 C
Irinjālakuda

പരിസ്ഥിതി ദിനത്തില്‍ ആയിരം വൃക്ഷ തൈകള്‍ നട്ട് ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കേുട : ലോക പരിസ്ഥിതി ദിനത്തില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആയിരം വൃക്ഷ തൈകള്‍ നട്ടു. ‘ഭൂമിക്കായ് ഒരുമ’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മാപ്രാണം സ്‌കൂള്‍ പരിസരത്ത് സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ് എടതിരിഞ്ഞിയിലും, ട്രഷറര്‍ പി.സി. നിമിത വേളൂക്കര വെസ്റ്റിലും, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍ മുരിയാടും, ബ്ലോക്ക് ജോ. സെക്രട്ടറി പി.കെ. മനുമോഹന്‍ പള്ളിക്കാടും, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിഷ്ണു പ്രഭാകരന്‍ പുല്ലൂരിലും, പി.കെ.എസ് ഏരിയ സെക്രട്ടറി സി.ഡി.സിജിത്ത് പടിയൂരിലും, ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ഇ.ആര്‍.വിനോദ് പൂമംഗലത്തും, ബ്ലോക്ക് വൈ. പ്രസിഡണ്ടുമാരായ ഐ.വി.സജിത്ത് പൊറത്തിശ്ശേരിയിലും, ടി.വി.വിജീഷ് കാറളത്തും, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.വി.വിനീഷ കിഴുത്താനിയിലും, അതീഷ് ഗോകുല്‍ ടൗണ്‍ ഈസ്റ്റിലും, പി.എം. സനീഷ് വേളൂക്കര ഈസ്റ്റിലും, എസ്.എഫ്.ഐ ഏരിയ പ്രസിഡണ്ട് നിജു വാസു ടൗണ്‍ വെസ്റ്റിലും, ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷീജ പവിത്രന്‍ കാട്ടൂരിലും വൃക്ഷതൈ നടല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ പതിനഞ്ച് മേഖലാ കേന്ദ്രങ്ങളില്‍ ജലസ്രോതസ്സുകള്‍ ശുചീകരിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തന പരിപാടിയും സംഘടിപ്പിച്ചു. ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണ പരിപാടിയിലൂടെ ജീവനുള്ള ഭൂമിയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ‘കണ്ടല്‍കാക്കാം നാളേക്കായ്’ എന്ന സന്ദേശം ഉയര്‍ത്തി കണ്ടല്‍കാടുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനം കൂടി ഡി.വൈ.എഫ്.ഐ സംസ്ഥനത്താകെ ഏറ്റെടുത്തിരിക്കുകയാണ്.

Hot this week

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് ഒരുക്കിയ വീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട ഗവൺ മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്...

സംസ്കാരസാഹിതി വികസന ക്യാമ്പയിൻ ഉദ്ഘാടനംചെയ്തു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ എന്ന പേരിൽ സംസ്കാരസാഹിതി നടത്തുന്ന ജനകീയ...

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും

ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ...

അന്തരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി അന്തരിച്ചു.

Topics

മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക്

ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്‍ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍...

മാലിന്യ സംസ്ക്കരണത്തിനായി റിങ്ങ് കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം

ഇരിങ്ങാലക്കുട - മുരിയാട് ഗ്രാമ പഞ്ചായത്ത്‌ 2025 -26 വാർഷിക പദ്ധതിയിലുൾപ്പെട്ട...

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...
spot_img

Related Articles

Popular Categories

spot_imgspot_img