ഇരിങ്ങാലക്കുട- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ച്
വരുന്ന കേരള പോലീസ് ,ജനമൈത്രി പോലീസിംഗിന്റെ ഭാഗമായി സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി 2016 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നടപ്പിലാക്കിയിരുന്ന പിങ്ക് പട്രോള്‍ തൃശൂര്‍ റൂറല്‍ ജില്ലയിലും യാഥാര്‍ത്ഥ്യമായി. സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. ജില്ലാപോലീസ് മേധാവി കെ പി വിജയകുമാരന്‍ ഐ പി എസ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കുമാരി അംബിക, ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി വേണു,തൃശൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി(kpa) രാജു കെ പി ,ജില്ലാസെക്രട്ടറി (കെ പി ഒ എ) രാധാകൃഷ്ണന്‍ കെ കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാപോലീസ് മേധാവി കെ പി വിജയകുമാരന്‍ ഐ പി എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതാ പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഉഷ പി ആര്‍ സ്വാഗതവും , ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഇരിങ്ങാലക്കുട നിസ്സാം എസ് നന്ദിയും പറഞ്ഞു. പൂവാലശല്യം, മൊബൈല്‍ ഫോണുകളിലേക്ക് അജ്ഞാത നമ്പറുകളില്‍ നിന്നുള്ള അശ്ലീല സന്ദേശങ്ങള്‍ വരുന്നത്, വീട്ടുകാരുടെ പീഡനം, സ്ഥലത്തിന്റെ അതിര്‍ത്തിതര്‍ക്കം, ബസില്‍ മദ്യപാനിയുടെ ശല്യം എന്നിങ്ങനെ ഏത് തരത്തിലുള്ള പരാതികളും 1515 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം ..
പിങ്ക് പട്രോളിംഗ് സേവനം ഇനി മുതല്‍ ഇരിങ്ങാലക്കുടയിലും
Advertisement