രാധിക സനോജിന്റെ ‘ഇരുട്ടില്‍ ഒരു മഴപ്പക്ഷി ‘ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

409
Advertisement

തൃശൂര്‍- പുലിറ്റ്‌സര്‍ ബുക്‌സ് കൊടുങ്ങല്ലൂര്‍ പ്രസിദ്ധീകരിച്ച രാധിക സനോജിന്റെ കാവ്യസമാഹാരം ഇരുട്ടില്‍ ഒരു പക്ഷി പ്രകാശിതമായി. തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കല്പറ്റ നാരായണന്‍ ലോപയ്ക്ക് നല്‍കി പുസ്തക പ്രകാശനം നടത്തി. സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി കെ ഭരതന്‍ പുസ്തക പരിചയം നടത്തി. പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, ഡോ.സി കെ രവി, ഡോ. സി .രാവുണ്ണി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഡോ.ശ്രീലത വര്‍മ്മ, വിജേഷ് എടക്കുന്നി, പ്രസാദ് കാക്കശ്ശേരി , പ്രമോദ് കെ നാറാത്ത് , സുനില്‍ പി എന്‍ , അരുണ്‍ ഗാന്ധിഗ്രാം ആശംസകളര്‍പ്പിച്ച് സംസാരിച്ചു. രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും സനോജ് എം ആര്‍ നന്ദിയും പറഞ്ഞു