ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത് -വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

396

ഇരിങ്ങാലക്കുട- കെ. ടി. യു. (KTU) വിന്റെ 2018-ല്‍ കഴിഞ്ഞ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ സംസ്ഥാനത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാം സ്ഥാനവും ഓള്‍ കേരള അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനവും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അനഘ ബിനോജ് പത്തില്‍ പത്ത് (10/10) സെമസ്റ്റര്‍ ഗ്രേഡ് പോയിന്റ് (SGPA) നേടി മികച്ച വിജയം കൈവരിച്ചു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി കോളേജില്‍ 38 പേര്‍ പത്തില്‍ ഒന്‍പതിന് മീതെ ഗ്രേഡ് പോയിന്റ് നേടിയിട്ടുള്ളവരാണ്. കൂടാതെ 127 പേര്‍ക്ക് Distinction ഉണ്ട്. കോളേജില്‍ ചേര്‍ന്ന അനുമോദന യോഗം ഇരിഞ്ഞാലക്കുട MLA പ്രൊഫ. കെ. യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അനുമോദിക്കുകയും മൊമേന്റുകള്‍ നല്‍കുകയും ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പാള്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി. ഡി. ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആര്‍. ശിവ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Advertisement