വനിതാ ഫുട്‌ബോള്‍ ടീമിനെ സ്മാര്‍ട്ടാക്കാന്‍ പുല്ലൂര്‍ സഹകരണ ബാങ്ക്

319
Advertisement

ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്ക് ജഴ്‌സി വിതരണം നടത്തി. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍ സന്തോഷ് ട്രോഫി താരം തോമസ് കാട്ടൂക്കാരന്റെ നേതൃത്വത്തില്‍ നല്‍കി വരുന്ന പരിശീലനത്തിന്റെ ഭാഗമായാണ് വനിതാഫുട്‌ബോള്‍ ടീം രൂപീകരിച്ചിരിക്കുന്നത് . ജഴ്‌സി വിതരണ ചടങ്ങില്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ എ.വി രാജേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മേജോ പൗലോസ് , മാനേജര്‍ എ.സി സുരേഷ് , ഭരണസമിതി അംഗങ്ങളായ രാധാ സുബ്രഹ്മണ്യന്‍ , ഐ .എന്‍ രവി , ഷീല ജയരാജ് , സുജാതാ മുരളി , ശശി ടി .കെ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഭരണസമിതിയംഗം തോമസ് കാട്ടൂക്കാരന്‍ സ്വാഗതവും സെക്രട്ടറി സപ്‌ന സി .എസ് നന്ദിയും രേഖപ്പെടുത്തി

Advertisement