മോദി സര്‍ക്കാരിന്റെ പോലെയല്ല കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്നതുമാത്രം പറഞ്ഞു, ചെയ്തു -മന്ത്രി എ .കെ ശശീന്ദ്രന്‍

283

ഇരിങ്ങാലക്കുട-2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, രാജ്യത്തിലെ ഓരോ പൗരന്റെയും കയ്യില്‍ പതിനഞ്ചുലക്ഷം രൂപ എത്തിക്കുമൊണ് വീമ്പുപറഞ്ഞത. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ പെന്‍ഷന്‍തുക എത്തിക്കുക തന്നെചെയ്തു. കേരളം കണ്ട മഹാപ്രളയക്കാലത്ത് ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും ജീവിതത്തിന്റെ വീണ്ടെടുക്കലും ലോകംമുഴുവന്‍ കണ്ട പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ടത്. ആളൂര്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി എ .കെ ശശീന്ദ്രന്‍
പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കാന്‍ സംഘടിപ്പിച്ച റാലിയും പൊതുയോഗത്തിലും പങ്കെടുത്തവരെ മന്ത്രി അഭിവാദ്യം ചെയ്തു. ബിജെപി സര്‍ക്കാര്‍ ഭരണമവസാനിപ്പിച്ച് ഇന്ത്യയെ രക്ഷിക്കണമെന്ന ആവശ്യകത അദ്ദേഹം കാര്യകാരണസഹിതം വിവരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കെ .ആര്‍ ജോജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉല്ലാസ് കളക്കാട്ട്, ടി .കെ സുധീഷ് കെ എസ് ഡേവിഡ്, എടത്താട്ടില്‍ മാധവന്‍ , പോള്‍ കോക്കാട്ട്, ടി കെ ഉണ്ണികൃഷ്ണന്‍ , കാവ്യ പ്രദീപ് , പാപ്പച്ചന്‍ വാഴപ്പിള്ളി, സന്ധ്യ നൈസന്‍ എന്നിവര്‍ സംസാരിച്ചു. എ .എസ് ബിനോയ് സ്വാഗതവും എ. ആര്‍ ഡേവിഡ് നന്ദിയും പറഞ്ഞു

 

Advertisement