ഫോട്ടോഗ്രാഫി ,വീഡിയോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചു

342

ഫോട്ടോഗ്രാഫി ,വീഡിയോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റി ന് മുമ്പില്‍ എത്തിക്കുന്നതിന് കേരളത്തിലെ 140 MLA മാര്‍ക്കും ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (AKPA ) നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട എം. എല്‍. എ പ്രൊഫ കെ. യു അരുണന്റെ വസതിയില്‍ ചെന്ന് നിവേദനം നല്‍കി.എ കെ പി എ തൃശ്ശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും , സംസഥാന കമ്മിറ്റി അംഗവുമായ ജോണ്‍സന്‍ എ .സി . യുടെ നേതൃത്വത്തില്‍ AKPA തൃശ്ശൂര്‍ ജില്ലാ കാരുണ്യ പ്രവര്‍ത്തന കണ്‍വീനര്‍ ബിനോയ് വെള്ളാങ്ങല്ലുര്‍ . AKPA ഇരിഞ്ഞാലക്കുട മേഖല സെക്രെട്ടറി സഞ്ജു കെ .വി . , മേഖല ട്രഷറര്‍ സുരാജ് .കെ.സ് , മേഖല വൈസ്: പ്രസിഡന്റ് .സുബി കല്ലട , മേഖല PRO . പ്രസാദ് അവിട്ടത്തൂര്‍ , കാട്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് .ആന്റോ T.C. മേഖല കമ്മിറ്റി അംഗങ്ങളായ .രാധാകൃഷ്ണന്‍ ദൃശ്യ , .ജയന്‍ A.C. എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം നല്‍കിയത്

 

Advertisement