Thursday, May 14, 2026
24.9 C
Irinjālakuda

തപസ്യ തിരുവാതിര എട്ടങ്ങാടി ആഘോഷിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തപസ്യ യൂണിറ്റ് സംഘടിപ്പിക്കുന്ന തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് തിരുവാതിരകളിക്കുള്ള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ അണിമംഗലം സാവിത്രി അന്തര്‍ജ്ജനത്തെ ആദരിച്ചു. ശക്തിനിവാസില്‍ നടന്ന മകീര്യം നാളിലെ എട്ടങ്ങാടി ആഘോഷത്തില്‍ വച്ച് തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷാണ് സാവിത്രി അന്തര്‍ജ്ജനത്തെ ഷാളണിയിച്ച് ആദരിച്ചത്. ചടങ്ങില്‍ എ.എസ്.സതീശന്‍, പുരുഷോത്തമന്‍ ചാത്തമ്പിള്ളി, കെ.ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് മേനോന്‍, സൂശീല പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ശക്തിനിവാസില്‍ നടന്ന എട്ടങ്ങാടി ആഘോഷങ്ങള്‍ക്ക് സാവിത്രി അന്തര്‍ജ്ജനം നേതൃത്വം നല്‍കി. അനുഷ്ഠാന ചടങ്ങിലും സമ്പ്രദായ തിരുവാതിരകളിയിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. എട്ടങ്ങാടി നിവേദ്യം, കൂവപായസം എന്നിവയുടെ വിതരണവും നടന്നു.തിങ്കളാഴ്ച്ച തിരുവാതിര മഹോത്സവം നടക്കും. സിനിമാതാരം ഊര്‍മ്മിള ഉണ്ണി മുഖ്യാതിഥിയായിരിക്കും.വിവിധ ഭാഗങ്ങളില്‍നിന്നുള്ള തിരുവാതിര സംഘങ്ങള്‍ തിരുവാതികളി അവതരിപ്പിക്കും. 11 മണി മുതല്‍ അനുഷ്ഠാന തിരുവാതിര ചടങ്ങുകള്‍ നടക്കും. ഒരു മണിയോടെ പാതിരപൂചൂടല്‍ ചടങ്ങോടെ തിരുവാതിര മഹോത്സവം സമാപിക്കും.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img