Saturday, May 2, 2026
25.9 C
Irinjālakuda

സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ കര്‍ശന പരിശോധന.

ഇരിങ്ങാലക്കുട : പോലിസ്, മോട്ടോര്‍ വെഹിക്കിള്‍ , എക്‌സൈസ് എന്നിവര്‍ സംയുക്തമായി അപകടരഹിതമായ പുതുവത്സരത്തെ വരവേല്‍ക്കാനായുള്ള ‘സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതല്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചു.മാപ്രാണം ഭാഗത്ത് പോലീസ്,ആര്‍ ടി ഓ, എക്‌സൈസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന.കണ്ടെയ്‌നറുകള്‍, സ്വകാര്യ വാഹനങ്ങള്‍, ബസ്സുകള്‍,ടാക്‌സി ഓട്ടോ, ഇരുചക്ര വാഹങ്ങള്‍ തുടങ്ങി എല്ലതരം വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.സംശയാസ്പദ്മായ സാഹചര്യത്തിലുള്ളവരുടെ ബാഗുകള്‍ മുതല്‍ വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍, ഹെല്‍മറ്റ്,സീറ്റ് ബെല്‍റ്റ് എന്നിവയെല്ലാം പരിശോധന നടത്തുണ്ട്.ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വാഹനയാത്രക്കാര്‍ക്ക് ട്രാഫിക് ലഘുലേഖകളും നല്‍കുന്നുണ്ട്. പരിശോധനയില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുക്കും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ട രക്ഷിതക്കള്‍ക്കെതിരെ നടപടിയെടുക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാഹന പരിശോധന. ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ് സുശാന്ത്, ജോയിന്റ് ആര്‍ ടി ഓ ചാക്കോ വര്‍ഗീസ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേഫ് ന്യൂ ഇയര്‍ പരിശോധനകള്‍ നടക്കുന്നത്.ന്യൂ ഇയര്‍ പ്രമാണിച്ച് രാത്രി പത്തുവരെ മാത്രമെ ഉച്ചഭാഷണിയും വാദ്യഘോഷങ്ങളും അനുവദിക്കുകയൊള്ളുവെന്ന് എസ്.ഐ. കെ.എസ് സുശാന്ത് പറഞ്ഞു. അനുമതിയില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ച് പരിപാടി നടത്തുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപാനം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും എസ്.ഐ. പറഞ്ഞു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img