കാട്ടൂര്‍ ബൈപ്പാസ് റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാസ്ത്രീയ ട്രാഫിക് സംവിധാനം നടപ്പില്‍ വരുത്തുക – ഡി.വൈ.എഫ്.ഐ.

450

ഇരിങ്ങാലക്കുട കാട്ടൂര്‍ ബൈപ്പാസ് റോഡിലെ അശാസ്ത്രീയമായ ട്രാഫിക് സംവിധാനവും വാഹനങ്ങളുടെ അമിതവേഗതയും കാരണം അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ പെട്ട് നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞ് പോകുന്നത്. ഇരിങ്ങാലക്കുട നഗരസഭ വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ദിനംപ്രതി മരണക്കെണിയൊരുക്കുന്ന  അശാസ്ത്രീയ ട്രാഫിക് സംവിധാനം ഉടന്‍ പരിഷ്‌ക്കിക്കുക, കാട്ടൂര്‍ ബൈപ്പാസ് റോഡിലെ അപകട പരമ്പരക്ക് ഉടന്‍ പരിഹാരം കാണുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.  നോക്കുകുത്തി ഭരണം അവസാനിപ്പിച്ച് വര്‍ദ്ധിച്ച് വരുന്ന വാഹാനാപകടങ്ങളെ നിയ്യന്ത്രിക്കാന്‍ നഗരസഭ ഭരണാധികാരികള്‍ അടിയന്തിരമായി തയ്യാറാവണമെന്ന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, പ്രസിഡണ്ട് വി.എ.അനീഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Advertisement