ഇരിങ്ങാലക്കുട-പഞ്ചായത്ത് ,നഗരസഭ തലത്തില്‍ പൊതുശ്മശാനങ്ങള്‍ കൊണ്ട് വരണമെന്ന് എസ് .എന്‍ .ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. മുക്തിസ്ഥാന്‍ പൊതുശ്മശാനത്തിന്റെ ഒരു ചേംബറിന്റെയും പൊതുശ്മശാന മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .രണ്ടാമത്തെ ചേംബറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ .എസ്. ഇ ലിമിറ്റഡ് ചെയര്‍മാന്‍ അഡ്വ .എ .പി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.ഓഫീസ് മന്ദിര ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.ശ്മശാന നവീകരണ കമ്മിറ്റി ജനറല്‍ കണ്‍വീനറും എസ് എന്‍. ഡി .പി യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റുമായ സന്തോഷ് ചെറാക്കുളം സ്വാഗതം പറഞ്ഞു.ശ്മശാന നവീകരണ കമ്മിറ്റി ചെയര്‍മാനും എസ് .എന്‍ ബി .എസ്. സമാജം പ്രസിഡന്റുമായ വിശ്വംഭരന്‍ മുക്കുളം അദ്ധ്യക്ഷത വഹിച്ചു.പൊതുശ്മശാന മന്ദിരത്തിന്റെ താക്കോല്‍ നവീകരണകമ്മിറ്റി ജനല്‍ കണ്‍വീനര്‍ സന്തോഷ് ചെറാക്കുളത്തില്‍ നിന്നും എസ് .എന്‍ .ബി .എസ് സമാജം ട്രഷറര്‍ ഗോപി മണമാടത്തില്‍ ഏറ്റുവാങ്ങി.ഓഫീസ് മന്ദിരത്തിന്റെ താക്കോല്‍ നവീകരണ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ശശി വെളിയത്തില്‍ നിന്നും എസ് .എന്‍. ബി .എസ് സമാജം മുന്‍ പ്രസിഡന്റ് ശ്രീധരന്‍ മുക്കുളം ഏറ്റുവാങ്ങി .എസ്. എന്‍.ഡി .പി യോഗം മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി പി .കെ പ്രസന്നന്‍ ,ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍,ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍മാരായ സോണിയാ ഗിരി ,പി. വി ശിവകുമാര്‍,ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ .കെ ചന്ദ്രന്‍,എസ.് എന്‍. ബി .എസ് സമാജം ഡവലപ്പ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ കെ .കെ കൃഷ്ണാനന്ദബാബു,ശ്മശാന നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഗംഗാധരന്‍ മുക്കുളം ,എസ് .എന്‍.വൈ. എസ് .പ്രസിഡന്റ് സജീഷ് ഹരിദാസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എസ് .എന്‍ .ബി .എസ് സമാജം സെക്രട്ടറി നന്ദി പറഞ്ഞു
പഞ്ചായത്ത് ,നഗരസഭ തലത്തില്‍ പൊതുശ്മശാനങ്ങള്‍ കൊണ്ട് വരണം : വെള്ളാപ്പള്ളി നടേശന്‍
Advertisement