ഇരിങ്ങാലക്കുട-അതിജീവനത്തിന്റെ പാഠമായ ചേക്കുട്ടി പാവ നിര്‍മ്മാണം ഇരിങ്ങാലക്കുടയിലും .പ്രളയത്തില്‍ എല്ലാം നഷ്ടപ്പമായ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന് താങ്ങായിട്ടാണ് ചേക്കുട്ടി എന്ന പാവക്കുട്ടിയുടെ നിര്‍മ്മാണം നടക്കുന്നത് .ചേക്കുട്ടി എന്നാല്‍ ചേന്ദമംഗലത്തിന്റെ കുട്ടി അഥവാ ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് അറിയപ്പെടുന്നത് .ഓണ വിപണി മുന്നില്‍ കണ്ട് ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളില്‍ രൂപം കൊണ്ട കൈത്തറി വസ്ത്രങ്ങള്‍ പ്രളയത്തില്‍ ചേറും ചെളിയും പൂണ്ട് ഉപയോഗശൂന്യമായിരുന്നു.കത്തിച്ചു കളയുകയല്ലാതെ മാര്‍ഗ്ഗമൊന്നുമില്ലാതെ കൂട്ടിയിട്ടിരുന്ന വസ്ത്രങ്ങളില്‍ നിന്നാണ് ചേക്കുട്ടി എന്നാശയം വികസിച്ചത് .അണുവിമുക്തമാക്കിയ ചേന്ദമംഗലം കൈത്തറിയില്‍ നിന്ന് ഉണ്ടാക്കുന്ന ചേക്കുട്ടി പാവ പ്രളയത്തെ അതിജീവിച്ച ഓരോ മലയാളിയുടെയും അതിജീവനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീകമാണ്.www.chekutty.in എന്ന വെബ്‌സൈറ്റിലൂടെയാണ് പാവകളുടെ വില്‍പ്പന.ഇത്തരത്തില്‍ സമാഹരിക്കുന്ന പണം ചേന്ദമംഗലം കൈത്തറി സഹകരണത്തിന് കൈമാറും. അന്നം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുടയില്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ചേക്കുട്ടി പാവ നിര്‍മ്മാണം നടത്തുന്നത്.എടക്കുളം എസ് .എന്‍. ജി .യു. പി സ്‌കൂളില്‍ നടന്ന പാവ നിര്‍മ്മാണ പരിശീനലത്തിന് സന്ദീപ് പോത്താനി, ദീപ ആന്റണി ,വിഷ്ണു വേണുഗോപാല്‍ ,വിശാല്‍ ദേജാവു,ഷനോജ് സമയ,റിന്റോ ആന്റു ,രതീഷ് മുല്ലക്കര ,ഉമ സന്ദീപ് ,പ്രണവ് പ്രദീപ് ,രോഹിത് പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.