Monday, July 13, 2026
31 C
Irinjālakuda

ഷണ്‍മുഖം കനാലിലെ തകര്‍ന്നുവീണ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം

ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ ഷണ്‍മുഖം കനാലിന് കുറുകെയുണ്ടായിരുന്ന തകര്‍ന്നുവീണ നടപ്പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം. കനാലിന്റെ ഇരുകരകളേയും ബന്ധിപ്പിച്ചുള്ള രണ്ട് പാലങ്ങള്‍ തകര്‍ന്നുവീണിട്ട് രണ്ട് വര്‍ഷത്തോളമായി. ഷണ്‍മുഖം കനാല്‍ മെയിന്‍ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാലവും ചരുംന്തറ ഭാഗത്തെ നടപ്പാലവുമാണ് തകര്‍ന്നുവിണത്. നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പാലമാണ് ചരുംന്തറ ഭാഗത്തെ തകര്‍ന്ന് വീണ നടപ്പാലം. 2016 ജനുവരിയിലാണ് പാലം തകര്‍ന്നുവീണത്. ആദ്യം മരപ്പാലമായിരുന്ന പാലം പിന്നിട് കോണ്‍ക്രീറ്റില്‍ പുതുക്കി പണിയുകയായിരുന്നു. എന്നാല്‍ അതിനുശേഷം യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് പാലത്തിലെ കൈവരികള്‍ തകരുകയും സിമന്റ് അടര്‍ന്ന് കമ്പികള്‍ പുറത്താകുകയും ചെയ്തു. പാലം അപകടത്തിലായിട്ടും യാതൊരു അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍ പാലത്തെ പൂര്‍ണമായും അവഗണിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെട്ടിയാല്‍, കാക്കാത്തുരുത്തി ഭാഗത്തുള്ളവര്‍ക്ക് പഞ്ചായത്തിലേക്കും ആശുപത്രിയിലേക്കും എത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഇത്. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള കുട്ടികളടക്കം നിരവധിപേര്‍ ദിനംപ്രതി യാത്ര ചെയ്തിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. പാലം തകര്‍ന്നതോടെ കനാലിന്റെ ഇരുവശത്തുമുള്ള ജനങ്ങള്‍ ബുദ്ധിമുട്ടിലായി. പാലം അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുമെന്ന് പാലം സന്ദര്‍ശിച്ച അന്നത്തെ ഗവ. ചീഫ് വിപ്പ് തോമസ്  ഉണ്ണിയാടന്‍ പറഞ്ഞിരുന്നു. ഇതിനുവേണ്ട എസ്റ്റിമേറ്റും അധികൃതര്‍ തയ്യാറാക്കിയിരുന്നു. എന്നില്‍ പിന്നിട് യാതൊരു നടപടിയും ഉണ്ടായില്ല. പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടുണ്ടെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു പറഞ്ഞു. ഷണ്‍മുഖം കനാല്‍ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ പാലങ്ങളും പുനര്‍നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ പാലങ്ങള്‍ പുനര്‍ നിര്‍മ്മിച്ചാല്‍ സര്‍ക്കാറിന്റെ ടൂറിസം പാക്കേജ് തടസ്സങ്ങളില്ലാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img