അയല്‍പക്കത്തെ കലാലയത്തിന് കൈത്താങ്ങായി സെന്റ്.ജോസഫ്‌സ് കോളേജ് എന്‍. സി. സി യൂണിറ്റ്.

979

ഇരിങ്ങാലക്കുട – ദുരിതപ്പെരുമയില്‍ നഷ്ടങ്ങളനവധി ഏറ്റുവാങ്ങിയ ചാലക്കുടി എസ് എച്ച് കോളേജില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ എന്‍ സി സി യൂണിറ്റ് രംഗത്തെത്തി. ഒന്‍പതടിയോളം ഉയരത്തില്‍ വെള്ളം കയറി നശിച്ച കോളേജിന്റെ സാധനസാമഗ്രികള്‍ വൃത്തിയാക്കുകയായിരുന്നു കേഡറ്റുകളുടെ ലക്ഷ്യം.എസ് എച്ച് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ഐറിനുമായി സംസാരിച്ച ശേഷം സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ സി. ഇസബെലാണ് ഇങ്ങനെയൊരാവശ്യം എന്‍ സി സി യൂണിറ്റിനു മുന്‍പില്‍ വച്ചത്. 7 കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ എച്ച് പദ്മനാഭന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ അസോസിയേറ്റ് എന്‍. സി .സി ഓഫീസര്‍ ലഫ്റ്റനന്റ് ലിറ്റി ചാക്കോയും കേഡറ്റുകളും രാവിലെ തന്നെ എസ് എച്ച് കോളേജിലെത്തി. പ്രിന്‍സിപ്പല്‍ ഡോ .സി ഇസബെല്‍, ഡോ .സി ഫ്‌ലവററ്റ്, ഡോ.സി ക്ലെയര്‍ എന്നിവര്‍ കൂടിയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ലാബുകളുള്‍പ്പടെ വന്‍നാശനഷ്ടം നേരിട്ട എസ് എച്ച് പ്രിന്‍സിപ്പലിന് എല്ലാത്തരം അക്കാദമിക് സഹകരണവും ലാബ് ഷെയറിംഗും സി. ഇസബെല്‍ വാഗ്ദാനം ചെയ്തു.

 

 

Advertisement