സ്‌കൂള്‍ ശുചീകരണത്തിനായി കണ്ണൂരില്‍ നിന്നും പ്രവര്‍ത്തകരെത്തി

563

എടതിരിഞ്ഞി-എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകര്‍ ,അനധ്യാപകര്‍ ,മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ്സ് മുറികളും വിദ്യാലയ പരിസരവും ശുചീകരിച്ചു.കണ്ണൂരില്‍ നിന്നെത്തിയ മുപ്പത്തഞ്ചോളം കെ എസ് ടി എ പ്രവര്‍ത്തകരും ,കാട്ടൂര്‍ പോലീസ് സ്‌റ്റേഷനിലെ ആറ് പോലീസ് ക്കാരും ,വെള്ളാങ്ങല്ലൂര്‍ ബി ആര്‍ സി അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായിരുന്നു.പടിയൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍സെക്കണ്ടറി സ്‌കൂളാണ് എച്ച് ഡി പി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ .വെള്ളപ്പൊക്കത്തില്‍ അഭയം തേടിയെത്തിയ രണ്ടായിരത്തോളം ആളുകള്‍ക്ക് രണ്ടാഴ്ചയായി ആശ്വാസമായി നില്‍ക്കുകയാണ് ഈ സ്‌കൂള്‍ .വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നവരും താമസയോഗമല്ലാത്തതുമായ ഏതാനും കുടുംബങ്ങളും ഇപ്പോഴും ഈ വിദ്യാലയത്തില്‍ താമസിക്കുകയാണ്‌

Advertisement