Saturday, April 4, 2026
29.9 C
Irinjālakuda

ഒടുവില്‍ തീരുമാനമായി ഠാണ- ബസ് സ്റ്റാന്റ് റോഡിലേയ്ക്ക് ഇറക്കിയുള്ള കോണ്‍ക്രീറ്റിങ്ങ് പൊളിച്ചുനീക്കുമെന്ന് പി.ഡബ്ല്യു.ഡി.

ഇരിങ്ങാലക്കുട : ഏറെ തര്‍ക്കങ്ങള്‍ക്കിട നല്‍കിയ ഠാണ- ബസ് സ്റ്റാന്റ് റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയ റോഡിലേക്ക് സമീപവാസികള്‍ ഇറക്കി കോണ്‍ക്രീറ്റിങ്ങ് നടത്തിയത് പൊളിച്ചുനീക്കുമെന്ന് പി.ഡബ്ലൂ.ഡി വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി വെള്ളിയാഴ്ച റോഡിലേക്ക് ഇറക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ വീടുകളേയും സ്ഥാപനങ്ങളേയും ഇക്കാര്യം അറിയിക്കും. അവര്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ അടുത്തയാഴ്ച പി.ഡബ്ല്യൂ.ഡി. അനധികൃത ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തയാഴ്ച റോഡ് മാര്‍ക്കിങ്ങ് നടക്കുന്നതോടൊപ്പം ഇക്കാര്യങ്ങളും നടപ്പിലാക്കാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ മുകുന്ദപുരം താലൂക്ക് വികസന സമിതിയും പി.ഡബ്ല്യൂ.ഡിയും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്. ലക്ഷങ്ങള്‍ ചിലവഴിച്ച് പി.ഡബ്ല്യൂ.ഡി വീതി കൂട്ടി കോണ്‍ക്രീറ്റിങ്ങ് നടത്തിയ റോഡിലേയ്ക്കാണ് ഇരുവശത്തുമുള്ള ഉയര്‍ന്ന ഫുട്പാത്തില്‍ നിന്ന് റോഡിലേയ്ക്കിറങ്ങുന്നതിനായാണ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കോണ്‍ക്രീറ്റിങ്ങ് നടത്തിയിരിക്കുന്നത്. എന്നാല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ന്നീട്ടും നഗരസഭയും പി.ഡബ്ല്യൂ.ഡി.യും നടപടിയെടുക്കാന്‍ തയ്യാറാകാതെ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.ഫുട്പാത്തിന്റെ ഉയരം കുറച്ച് റോഡിനോട് സമമാക്കുന്ന തരത്തില്‍ നിര്‍മ്മാണം നടത്തുന്നത് പദ്ധതി തയ്യാറാക്കുമെന്നും അത് വരെ നഗരസഭയുടെ പെര്‍മിഷനോട് കൂടി താല്‍ക്കാലിക നിര്‍മ്മിതികള്‍ സ്ഥാപിക്കുവാനും പി.ഡബ്ല്യൂ.ഡി.പ്രദേശവാസികളോട് ആവശ്യപെട്ടു. നടപടിയെടുക്കാതെ ഇരുകൂട്ടരും കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് നഗരസഭയോട് കര്‍ശന നടപടിയെടുക്കാന്‍ വികസന സമിതി ആവശ്യപ്പെട്ടത്. എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ അടക്കം നടന്ന ചര്‍ച്ചയ്ക്ക് ശേഷം പി.ഡബ്ല്യൂ.ഡി. തന്നെ നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു നഗരസഭ.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img