ഇരിങ്ങാലക്കുട : കോന്തിപുലം പാടശേഖരത്തിൽ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാൾ ഞാറ്റുവെട്ടി വീട്ടിൽ പരേതനായ ചന്ദ്രൻ്റെ ഭാര്യ ഓമന എന്ന കോമളവല്ലിയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. തുഷാര, തുജേഷ് എന്നിവർ മക്കളും ബിജു മരുമകനുമാണ്. പുതുക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.