ലോകസമാധാനത്തിനായി വെള്ളരിപ്രാവിനെ പറത്തി സി.പി.ഐ നേതാക്കൾ

ലോകം യുദ്ധ ഭീതിയുടെ കരിനിഴലിൽ നിൽക്കുന്ന അന്തരീക്ഷത്തിൽ CPI നേതാക്കളായ രാജാജി മാത്യു തോമസും വി.എസ്. സുനിൽകുമാറും ചേർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നൂറു കണക്കിന് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ വെള്ളരിപ്രാവിനെ പറത്തി. ഇരിങ്ങാലക്കുടയിൽ വെച്ച് ജൂലായ് 10 മുതൽ 13വരെ നടക്കുന്നCPI തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ – സമാധാന സന്ദേശ സംഗമത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.

STOP WAR – RETAIN WORLD PEACE എന്ന മുദ്രാവാക്യം ഉയർത്തി അച്ചുത മേനോൻ സ്മാരകത്തിൽ നടത്തിയ പരിപാടി CPI ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവിനർ ടി.കെ.സുധീഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ

വി.എസ്.സുനിൽകുമാർ ,

കെ.പി. സന്ദീപ്, കെ.എസ്. ജയ, കെ ശ്രീകുമാർ , പി.മണി എന്നിവർ സംസാരിച്ചു. സംഗമത്തിൽ ഇ.ആർ. ജോഷി കവിതകൾ അവതരിപ്പിച്ചു. ചിത്രകാരി രശ്മിജോഷി സമാധാന സന്ദേശമുയർത്തി ചിത്രം വരച്ചു.എൻ.കെ. ഉദയപ്രകാശ് സ്വാഗതവും

അഡ്വ.പി.ജെ.ജോബി നന്ദിയും പറഞ്ഞു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img