പുല്ലൂര്‍ നാടകരാവിന് തിരിതെളിഞ്ഞു

178

പുല്ലൂര്‍ ചമയം നാടകവേദിയുടെ 26-ാമത് നാടകരാവിന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ തിരിതെളിഞ്ഞു. കേരള സംഗീത നാടകഅക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി നാടകരാവ് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ് കീഴാറ്റൂര്‍, അജ്ഞു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്‍ സ്വാഗതവും, സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു. പ്രൊഫ.സാവിത്രി ലക്ഷ്മണന്‍, സജീവ് കുമാര്‍ കല്ലട, എം.ബി.രാജേഷ്, കാറളം പ്രദീപ്, സുധീര്‍ ഇ.എസ്, പി.കെ.പ്രസന്നന്‍, ആന്റണി ബാബു എന്നിവര്‍ പങ്കെടുത്തു. കലാകാരികളായ ഹൃദ്യഹരിദാസ്, ശ്രീലക്ഷ്മി ബിജു ചന്ദ്രന്‍ എന്നവരെ ആദരിച്ചു. പഞ്ചാരി മേളം, മോഹിനിയാട്ടം, സോപാനസംഗീതം എന്നവ നടന്നു. തുടര്‍ന്ന് തിരുവനന്തപുരം അജന്ത തീയറ്റേഴ്‌സ് ഗ്രൂപ്പിന്റെ ‘മൊഴി’ നാടകം അവതരിപ്പിച്ചു. ഒക്ടോബര്‍ 29വരെയുള്ള ദിവസങ്ങളിലായി 6 പ്രൊഫണല്‍ നാടകങ്ങളും, 2 അമ്വേച്ചര്‍ നാടകങ്ങളും ഉണ്ടായിരിക്കും.

Advertisement