എന്റെ കേരളം എത്ര സുന്ദരം ക്വിസ് പ്രോഗ്രാമും കയ്യെഴുത്തു മാസിക പ്രകാശനവും നടന്നു

19

ഇരിങ്ങാലക്കുട :നമ്മുടെ കേരളസംസ്ഥാനത്തെക്കുറിച്ച് കുട്ടികൾ ആഴത്തിൽ അറിയുവാനും കേരളീയരായ നാം എല്ലാവരും ഒന്നാണെന്നുള്ള അവബോധം കുഞ്ഞുങ്ങളിൽ വാർത്തെടുക്കുന്നതിനുമായി ‘എന്റെ കേരളം എത്ര സുന്ദരം’ എന്ന ക്വിസ് പ്രോഗ്രാം താണി ശ്ശേരി എൽ എഫ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സത്യപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതിനായി മാതാപിതാക്കളും അധ്യാപകരും കുഞ്ഞുങ്ങളും ചേർന്ന് ഒരുക്കിയ കയ്യെഴുത്തു മാസിക ‘ തൂലിക ‘ മുൻ ഹെഡ് മിസ്ട്രസ് ഷീല ടി പി പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ ലിജു പോൾ പറമ്പത്ത്, ഹെഡ്മിസ്ട്രസ് വിമി വിൻസന്റ്, എം പി ടി എ പ്രസിഡന്റ് ജെസ്മി നൈജോ, അധ്യാപിക നയന തോമസ് പ്രസംഗിച്ചു. ക്വിസ് വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.

Advertisement