എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘം 85-ാമത് വാര്‍ഷികവും169-ാം ശ്രീനാരായണ ജയന്തി ആഘോഷവും ആഗസ്റ്റ് 30 ന്

47

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ 85-ാമത് വാര്‍ഷിക സമ്മേളനവും 169-ാം ശ്രീനാരായണജയന്തി ആഘോഷവും ആഗസ്റ്റ് 30,31 തിയ്യതികളില്‍ ആഘോഷിക്കുന്നു. രാവിലെ 9 ന് സംഘം രക്ഷാധികാരി കെ.വി.ജിനരാജദാസന്‍ പതാക ഉയര്‍ത്തും. സംഘം പ്രസിഡന്റ് സി.പി.ഷൈലനാഥന്റെ അദ്ധ്യക്ഷതയില്‍ 85-ാം വാര്‍ഷിക സമ്മേളനം ശ്രീനാരായണ നഗര്‍ യു.പി.സ്‌കൂളില്‍ രാവിലെ 10 ന് ആരംഭിക്കും. ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടി പ്രശസ്ത ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് രാജേഷ് തംബുരു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പെരിഞ്ഞനം വീരനാട്യം & ഇരിങ്ങാലക്കുട ട്യൂണ്‍സും സംയുക്തമായി അവതരിപ്പിക്കുന്ന ഓണക്കളിയും ഉണ്ടായിരിക്കും. വൈകീട്ട് 7 ന് സാംസ്‌കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാകരനും സാഹിത്യഅക്കാദമിവൈസ് ചെയര്‍മാനുമായ ആശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്യും. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് എസ് എന്‍.ജി.എസ്.എസ്. യു.പിസ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകം ‘കിലോ 100’ അവതിപ്പിക്കും. അതിന് ശേഷം ഉന്നത വിജയം കൈവരിച്ച എസ് എന്‍.ജി.എസ്.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആദരിക്കും. ആഗസ്റ്റ് 31 രാവിലെ 9 മണിക്ക് ഗുരുപൂജയും, എടക്കുളത്ത് 4 പ്രാദേശിക ഭാഗങ്ങളില്‍ നിന്നുള്ള വിവിധ കലാരൂപങ്ങളും ഗജവീരന്മാരും അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര 3 മണിക്ക് ആരംഭിച്ച് വൈകീട്ട് ശ്രീനാരായണ നഗറില്‍ അവസാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement