പ്ലാന്റ് ജിനോം സേവിയര്‍ ഫാര്‍മേഴ്സ് റിവാര്‍ഡ് എന്ന കേന്ദ്ര പുരസ്‌കാരം (ഒന്നര ലക്ഷം രൂപ ) നേടിയ കേരള കര്‍ഷക സംഘം ആക്കപ്പിള്ളി യൂണിറ്റ് സെക്രട്ടറി എടവന വിനോദിനെ കേരള കര്‍ഷക സംഘം സംസ്ഥാന ജില്ലാ നേതാക്കള്‍ വിനോദിന്റെ വസതിയില്‍ എത്തി ആദരിച്ചു. കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. സി. മൊയ്ദീന്‍ വിനോദിനെ പൊന്നാട അണിയിച്ചു ആദരിച്ചു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി, ജില്ലാ പ്രസിഡന്റ് പി. ആര്‍. വര്‍ഗീസ് മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗം കെ. വി. സജു എന്നിവര്‍ ഒരുമിച്ചാണ് വിനോദിനെ ആദരിച്ചത്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി. എസ്. സജീവന്‍ മാസ്റ്റര്‍, മാള ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, വേളൂക്കര ഈസ്റ്റ് മേഖല സെക്രട്ടറി കെ. ബി. മോഹന്‍ദാസ്, പ്രസിഡന്റ് കെ. വി. മോഹനന്‍, ട്രെഷറര്‍ കെ. എം. ജിജ്ഞാസ്, ജോണി ചെതലന്‍, ഐ. കെ. വിശ്വനാഥന്‍, ഋതിന്‍ ബാബു, കെ. റോസ് ചന്ദ്രന്‍ തുടങ്ങിയ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. പരമ്പരാഗത സസ്യങ്ങളുടെ വിവിധ ഇനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര പുരസ്‌കാരം ആണ് വിനോദിന് ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കല്‍ചറല്‍ റിസര്‍ച്ചിന് (ഐ. സി. എ. ആര്‍ ) കീഴിലുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സിന്റെ (എന്‍. ബി. പി. ജി. ആര്‍.) കസ്റ്റോഡിയന്‍ കര്‍ഷകന്‍ ആണ് വിനോദ്. നാടന്‍ കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനായി കൃഷി ശാസ്ത്രജ്ഞരുടെ നിര്‍ദേശപ്രകാരം പ്രതിഫലം ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ആണ് കസ്റ്റോഡിയന്‍ കര്‍ഷകന്‍. എന്‍. ബി. പി. ജി. ആര്‍. ന്റെ വെള്ളാണിക്കര കേന്ദ്രത്തിന് കീഴിലാണ് വിനോദ് പ്രവര്‍ത്തിക്കുന്നത്. 65ഇല്‍ അധികം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ നെല്ല്, ജാതി, കുരുമുളക്, മാവ്, പ്ലാവ് എന്നിവയില്‍ വംശനാശം നേരിടുന്ന പല അപൂര്‍വ ഇനങ്ങളും വിനോദ് സംരക്ഷിച്ചു വരുന്നു.2019ഇല്‍ സരോജനി ദാമോദരന്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്,2021 ഇല്‍ കേന്ദ്ര കിഴങ്ങു ഗവേഷണ സ്ഥാപനത്തിന്റെ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വൈവിദ്ധ്യ നാടന്‍ സസ്യ ഇന സംരക്ഷകന്‍ അവാര്‍ഡ്, വേളൂക്കര ഗ്രാമ പഞ്ചായത്ത് മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ വിനോദ് ന് ലഭിച്ചിട്ടുണ്ട്. നാടന്‍ കാര്‍ഷിക വിളകളുടെ കാവലാളും സംരക്ഷകനുമായ വിനോദ് ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ കൊറ്റനല്ലൂര്‍ നിവാസിയാണ്.
എടവന വിനോദിനെ കേരള കര്‍ഷക സംഘം ആദരിച്ചു.
Advertisement