സമേതം ചരിത്രാന്വേഷണ യാത്രയുമായി ഇരിങ്ങാലക്കുട ഉപജില്ലാതല മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

35

ഇരിങ്ങാലക്കുട:സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ചരിത്രാന്വേഷണ യാത്രയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാ തല മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നഗരസഭ കൂടാതെ എട്ട് പഞ്ചായത്തുകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഉപജില്ലാതല മത്സരം സംഘടിപ്പിച്ചത്. എട്ട് കുട്ടികൾ വീതം ഉൾക്കൊള്ളുന്ന മുപ്പതോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷാജി എസ് ന്റെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പി. ടി. എ. പ്രസിഡന്റ്‌ വി. വി. റാൽഫി, ബി. പി. സി. കെ. ആർ. സത്യപാലൻ, കൺവീനർ ഒ. എസ്. ശ്രീജിത്ത്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരിങ്ങാലക്കുട എ. ഇ. ഒ. എം. സി. നിഷ സ്വാഗതവും പ്രധാനാധ്യാപിക ബീന ബേബി വി. നന്ദി യും പറഞ്ഞു.

Advertisement