ഒരു കുടുംബത്തിന്റെ താങ്ങും തണലുമാണ് നമ്മുക്ക് സഹായിച്ചുകൂടെ

863
Advertisement

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് തറയിലക്കാട് കൂവ്വ പറമ്പില്‍ ജയന്‍ (45) 3 വര്‍ഷമായി കരള്‍ രോഗ ചികിത്സയിലാണ്. അമൃത ,ആസ്റ്റര്‍, ദയ, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലെ ചികിത്സക്കായി വീടും പറമ്പും പണയപ്പെടുത്തി വായ്പയെടുത്ത് 18 ലക്ഷത്തിന്റെ ബാധ്യതയിലാണിപ്പോള്‍. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കരള്‍ മാറ്റ ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂ എന്ന് അറിയിച്ചിരിക്കയാണ്. ഭാര്യക്ക് ജോലിയില്ല. 3 മക്കളും പഠിക്കയാണ്.കരള്‍ നല്‍കുന്നതിന് ഭാര്യ തയ്യാറാണെങ്കിലും ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ 30 ലക്ഷം വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പ്രവീണ്‍ കുമാര്‍ പറയുന്നത് . നമ്മുടെ ഓരോരുത്തരുടെയും സഹായമുണ്ടെങ്കില്‍ മാത്രമേ ഈ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാനാവുകയുള്ളൂ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്റയും സഹോദരന്‍ രാജീവിന്റയും പേരില്‍ നാട്ടുകാര്‍ ജയന്‍ ചികിത്സാ നിധി രൂപീകരിച്ച് സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട് താങ്കളുടേയും സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങള്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. എക്കൗണ്ട് ഡീറ്റയല്‍സ് a/c No 110101000013203 IFSC IOBA0001101 Indian Overseas Bank Muriyad Branch

 

Advertisement