ഇരിങ്ങാലക്കുട : നഗരസഭ ജനകീയസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023- 24 വാർഷിക പദ്ധതി വികസന സെമിനാർ ഫെബ്രുവരി 13 നു രാവിലെ 10- 30 ന് രാജീവ് ഗാന്ധി ടൗൺ ഹോളിൽ വച്ച് ചേർന്നു. നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ച യോഗത്തിന് നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് കെ എം സ്വാഗതം ആശംസിച്ചു. 2023 -24 സാമ്പത്തിക വർഷത്തെ പദ്ധതികളെ കുറിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ വിശദീകരിച്ചു. ഏകദേശം 30 കോടി രൂപയുടെ പദ്ധതികളാണ് സെമിനാർ അംഗീകരിച്ചത്. ആസൂത്രണ സമിതി വൈസ് ചെയർമാൻ വി കെ ലക്ഷ്മണൻ നായർ മുഖ്യ അതിഥിയായിരുന്നു.യോഗത്തിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിസി സിബിൻ, അംബിക പള്ളിപ്പുറത്ത്, ജയ്സൺ പാറേക്കാടൻ, അഡ്വക്കേറ്റ് ജിഷ ജോബി, കൗൺസിലർമാരായ അഡ്വക്കേറ്റ് കെ ആർ വിജയ, അൽഫോൻസാ തോമസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. പി എം എ വൈ / ലൈഫ് പദ്ധതിക്കായി ഒരുകോടി 58 ലക്ഷം രൂപയും പ്രത്യേക വിഭാഗങ്ങൾക്കായി രണ്ടുകോടി 15 ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഇരുനൂറ് രൂപയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. നഗരസഭ പ്ലാനിങ് സൂപ്രണ്ട് ദിലേഷ് പി യോഗത്തിന് നന്ദി പറഞ്ഞു.
ഇരിങ്ങാലക്കുട നഗരസഭ വികസന സെമിനാർ 2023- 24
Advertisement