രുചിഭേദങ്ങളുടെ വൈവിധ്യവുമായി പെണ്ണൊരുക്കം പരിപാടിയിൽ ഭക്ഷ്യമേള

62

കാട്ടൂർ :ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിത ദിന വാരാചണത്തിന്റെ ഭാഗമായുള്ള പെണ്ണൊരുക്കം പരിപാടിയിൽ 4-ാം ദിവസമായ ഇന്ന് ഭക്ഷ്യമേള നടത്തി.കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ ഭക്ഷ്യമേള ഉത്ഘാടനം നിർവഹിച്ചു.അടുക്കളകളിൽ മാത്രമായി ഒതുങ്ങി കൂടിയേക്കാവുന്ന കൈപുണ്യ മികവുകളാണ് ഇന്ന് രംഗത്തേക്ക് വന്നിരിക്കുന്നത്.നാടൻ വിഭവങ്ങൾ മുതൽ ചൈനീസ്,കോണ്ടിനെന്റൽ വരെയുള്ള വിഭവങ്ങൾ ഒരുക്കിയിരിക്കുകയാണ് അയൽക്കൂട്ട അംഗങ്ങൾ.20 സ്റ്റാളുകളിലായി 24 അയൽക്കൂട്ടങ്ങളും ഒരു ജെഎസ്എസും ഉൾപ്പെടെയുള്ളവർ ഒരുക്കിയ വിഭവങ്ങളാണ് പ്രധാനമായും ഭക്ഷ്യമേളയിൽ ഉണ്ടായിരുന്നത്.നാടൻ കൊള്ളിയും മീൻ കറിയും മുതൽ പിസയും, ബർഗറും എല്ലാം ഈ വിപണന മേളയിൽ ഇടംപിടിച്ചിട്ടുണ്ട്.13-ാം വാർഡ് മെമ്പർ രമ ഭായ് അധ്യക്ഷത വഹിച്ച ചടങ്ങിൽ14-ാം വാർഡ് മെമ്പർ അംബുജ രാജൻ സ്വാഗതവും സിഡിഎസ് അംഗം സുലോചന ശക്തിധരൻ നന്ദിയും പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,സിഡിഎസ്,എഡിഎസ്,അയൽക്കൂട്ട പ്രതിനിധികൾ,അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ശേഷം മണ്ണ് നാട്ടറിവ് പഠന കലാകേന്ദ്രം തൃശ്ശൂർ അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.

Advertisement