മുരിയാട് പഞ്ചായത്തിൽ കുടുംബശ്രീ ഇ – ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുന്നു

29

മുരിയാട്: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇ -ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി മാറി ഏഴാം വാർഡിലെ സൗമ്യയുടെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചായത്തിലെ പ്രഥമ കുടുംബശ്രീ ഇ -ഹെൽപ്പ് ഡെസ്ക്.ഓൺലൈൻ സേവനങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം. മുരിയാട് അണ്ടി കമ്പനി ജംഗ്ഷനിൽ സേവാഗ്രാം ഗ്രാമ കേന്ദ്രത്തോട് ചേർന്നാണ് സൗമ്യയുടെ നേതൃത്വത്തിലുള്ള ഇ -ഹെൽപ്‌ഡെസ്‌ക് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.പഞ്ചായത്തിലെ പ്രഥമ കുടുംബശ്രീ ഇ – ഹെൽപ്പ് ഡെസ്ക് പ്രസിഡന്റ് ജോസ് . ജെ. ചിറ്റിലപ്പിള്ളി ഉൽഘാടനം ചെയ്തു.ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പെർസൺ ലതാ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്തംഗം വിപിൻ വിനോദൻ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മററി ചെയർമാൻ കെ.യു.വിജയൻ പഞ്ചായത്തംഗം ശ്രീജിത്ത് പട്ട ത്ത് കുടുബശ്രീ സി ഡി എസ് അംഗം രേഷ്മ, സൗമ്യ എന്നിവർ സംസാരിച്ചു.

Advertisement