തൃശ്ശൂർ ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ്

14

ഇരിങ്ങാലക്കുട: തൃശ്ശൂർ ജില്ലയിലെ എല്ലാ സ്കൂൾ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തൃശ്ശൂർ ജില്ല ചെസ്സ് ടീം ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 32 സ്കൂളുകളിൽ നിന്നായി 426 കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. ഇരിങ്ങാലക്കുട മുനിസിപ്പൽ വൈസ് ചെയർമാൻ ചാർലി ടി വി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ശ്രീ കെ വി കുമാരൻ നന്ദിയും പറഞ്ഞു.

Advertisement