എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഫുൾ എ.പ്ലസ്‌ നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

72
Advertisement

കരൂപ്പടന്ന: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ.പ്ലസ്‌ നേടിയ റെയ്സാ റഊഫിനെ വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.വീട്ടിലെത്തി അനുമോദിച്ചു. ഇരിങ്ങാലക്കുട എല്‍.എഫ്.സ്കൂളില്‍ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ റെയ്സ കരൂപ്പടന്നയിലെ മാധ്യമ പ്രവര്‍ത്തകനായ റഊഫ് കരൂപ്പടന്നയുടെയും സനിത റഊഫിന്റെയും മകളാണ്. സുരേഷ് പണിക്കശ്ശേരി, നിഷാ ഷാജി എന്നിവര്‍ സംബന്ധിച്ചു.

Advertisement