കാരുണ്യപ്രവർത്തനങ്ങൾ കെ. മോഹൻദാസിന്റെ ഓർമകളെ ദീപ്തമാക്കുന്നു: പി.ജെ.ജോസഫ്

49

ഇരിങ്ങാലക്കുട: ഒരു നേതാവിന്റെ പേരിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ കാരുണ്യപ്രവർത്തികൾ ചെയ്യുമ്പോൾ അത് അദ്ദേഹത്തിന്റെ ഓർമകളെ ദീപ്തമാക്കുമെന്നു മുൻ മന്ത്രി പി.ജെ.ജോസഫ് എം എൽ എ പറഞ്ഞു. പ്രതീക്ഷാഭവനിൽ മുൻ എം പി കെ. മോഹൻദാസ് ഫൗണ്ടേഷന്റെ വിവിധ സേവന പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സുജിത,എം.പി.പോളി, സി.വി.കുര്യാക്കോസ്, സെക്രട്ടറി മിനി മോഹൻദാസ്, സിസ്റ്റർ പോൾസി, ജോയ് ഗോപുരൻ, റോക്കി ആളൂക്കാരൻ, പി.ടി. ജോർജ് എന്നിവർ പ്രസംഗിച്ചു. സ്ഥാപനത്തിലേക്ക് നിരീക്ഷണ കാമറകളും വിദ്യാർത്ഥികൾക്ക് കളിയുപകരണങ്ങളും സമ്മാനിച്ചു. ബി എസ്‌ എസ്‌ നാഷണൽ അവാർഡ് ജേതാവ് ഷോളി അരിക്കാട്ട്, ശാസ്തകുമാർ, ബേബി മുണ്ടാടൻ എന്നിവരെ ആദരിച്ചു

Advertisement