വേളൂക്കര കേരളോത്സവം 2022 നടവരമ്പ് സ്ക്കൂൾ ഗ്രൗണ്ടിൽ കൊടികയറി

24

വേളൂക്കര :ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നവംബർ 13 മുതൽ 22 വരെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നടവരമ്പ് സ്ക്കൂൾ ഗ്രൗണ്ടിൽ കൊടികയറി. പഞ്ചായത്ത് വൈസപ്രസിഡൻ്റ് ജെൻസി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ധനീഷ് കൊടി ഉയർത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഗാവരോഷ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ നാരായണൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ മാത്യു പാറേക്കാടൻ, സുപ്രഭസുഖി, സതീശൻ പത്താഴക്കാട്ടിൽ, സുനിത രാധാകൃഷ്ണൻ, ലീന ഉണ്ണികൃഷ്ണൻ, ബിപിൻ തുടിയത്ത്, ശ്യാം രാജ്.സി.ആർ, പുഷ്പം ജോയ്, രഞ്ജിത ഉണ്ണികൃഷ്ണൻ, സ്വപ്ന സെബാസ്റ്റ്യൻ, യൂസഫ് കൊടകരപ്പറമ്പിൽ, അജിത ബിനോയ്, വിൻസെൻറ് കാനംകുടം , വായനശാല അംഗങ്ങൾ,യൂത്ത് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് കോർഡിനേറ്റർ കെ എസ് സുമിത്ത് ചടങ്ങിന് നന്ദി പറഞ്ഞു.

Advertisement