ആതിരക്കൊരു സ്നേഹവീടി’ന്റെ കട്ട്ള സ്ഥാപിക്കൽ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു

14

പൊറത്തിശ്ശേരി: സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ‘ആതിരക്കൊരു സ്നേഹവീടി’ന്റെ കട്ട്ള സ്ഥാപിക്കൽ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാൽ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ.മനോജ് കുമാർ മുഖ്യാതിഥി ആയിരുന്നു.രണ്ട് നിലകളായി പണിയുന്ന സ്നേഹവീടിന്റെ നിർമ്മാണത്തിന് തുറന്ന മനസ്സോടെയുള്ള പിന്തുണയാണ് ലഭിക്കുന്നതെന്ന് ജീവൻലാൽ പറഞ്ഞു.ഭവന നിർമ്മാണത്തിനായി അരലക്ഷം രൂപയുടെ സിമന്റ് സംഭാവന ചെയ്ത റിട്ട:തഹസിൽദാർ ഇ.കെ.ഷഹീറിനും ഭാര്യ സഹീറ ഷഹീർ,1500 സിമൻറ് കട്ടകൾ സംഭാവനയായി നൽകിയ എടക്കുളം എസ് എൻ ജി എസ് യു.പി സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ദീപ ആന്റണി, സ്നേഹ വീടിന്റെ മുൻവശത്തെ കട്ട്ളയും വാതിലും നിർമിച്ച് നൽകിയ മാടായിക്കോണം സ്വദേശി വടേക്കാട്ടിൽ അജയഘോഷ് എന്നിവർക്ക് ഭവന നിർമ്മാണ കമ്മിറ്റിയുടെ പ്രത്യേകമായ സ്നേഹമറിയിച്ചു.ഭവന നിർമ്മാണ കമ്മിറ്റിയുടെ കോ-ഓഡിനേറ്റർമരായ കെ.കെ.ദാസൻ സ്വാഗതവും, എം.എസ്.സുജയ് നന്ദിയും പറഞ്ഞു.സി.പി.ഐ(എം) ഏരിയ കമ്മിറ്റി അംഗം എം.ബി.രാജുമാസ്റ്റർ,, ലോക്കൽ കമ്മിറ്റി അംഗം കെ.ജെ.ജോൺസൺ, നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, സി.സി.ഷിബിൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Advertisement